Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IT Quiz

Kannur

ടി​സി​എ​സ് റൂ​റ​ല്‍ ഐ​ടി ക്വി​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി

ക​ണ്ണൂ​ര്‍: ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ്, ഐ​ടി ആ​ൻ​ഡ് ബി​ടി വ​കു​പ്പും ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന 27ാമ​ത് ടി​സി​എ​സ് റൂ​റ​ല്‍ ഐ​ടി ക്വി​സ് മ​ത്സ​ര​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.

ബം​ഗ​ളൂ​രു ടെ​ക് ഉ​ച്ച​കോ​ടി 2026 ന്‍റെ ഭാ​ഗ​മാ​യ ടി​സി​എ​സ് റൂ​റ​ല്‍ ഐ​ടി ക്വി​സി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടെ​സ്റ്റു​ക​ള്‍, വെ​ര്‍​ച്വ​ല്‍ ക്വി​സ് റൗ​ണ്ടു​ക​ള്‍, നേ​രി​ട്ടു​ള്ള മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ചെ​റി​യ പ​ട്ട​ണ​ങ്ങ​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഠി​ക്കു​ന്ന എ​ട്ടു​മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഈ ​ക്വി​സി​ല്‍ പ​ങ്കെ​ടു​ക്കാം. സി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍​ക്ക് ക്വി​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

എ​ല്ലാ റീ​ജ​ണ​ല്‍ വി​ജ​യി​ക​ള്‍​ക്കും ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്കും യ​ഥാ​ക്ര​മം 10,000 രൂ​പ​യു​ടെ​യും 7,000 രൂ​പ​യു​ടെ​യും ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ ല​ഭി​ക്കും. ഇ​തി​ന് പു​റ​മേ, ദേ​ശീ​യ ത​ല​ത്തി​ലു​ള്ള വി​ജ​യി​ക്കും ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്കും യ​ഥാ​ക്ര​മം 1,00,000 രൂ​പ​യും 50,000 രൂ​പ​യും സ്‌​കോ​ള​ര്‍​ഷി​പ്പാ​യി ന​ല്‍​കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ 30ന് ​മു​ന്പാ​യി https:/ /iur.ls/TCSRIT/Quiz2026 എ​ന്ന ലി​ങ്ക് വ​ഴി ക്വി​സി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

Latest News

Corehub Up